ദില്ലി-ലാഹോര്‍ ബസ് ജൂലായ് 11 മുതല്‍
ദില്ലി: വീണ്ടും പാകിസ്ഥാനിലെ ലാഹോറിലേക്ക് ബസ്സോടിക്കാന്‍ തീരുമാനം. ജൂലായ് 11 മുതല്‍ ദില്ലിയില്‍ നിന്നും ലാഹോറിലേക്ക് ബസ്സോടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
പാകിസ്ഥാനും ഇന്ത്യയും ബസ്സിലെ തൊഴിലാളികള്‍ക്ക് വിസ നല്കിക്കഴിഞ്ഞു. പാകിസ്ഥാനിലേക്ക് പോകാന്‍ താല്പര്യമുള്ളവര്‍ക്ക് ടിക്കറ്റ് വിതരണം ചെയ്തുതുടങ്ങാന്‍ വിദേശകാര്യമന്ത്രാലയം ദില്ലി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തെയുണ്ടായിരുന്ന ദില്ലി- ലാഹോര്‍ ബസ് സര്‍വീസ് 2001 ഡിസംബര്‍ 13ന് നടന്ന പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്നാണ് നിര്‍ത്തിവച്ചത്.












Click it and Unblock the Notifications