രഥയാത്ര: മുസ്ലിംങ്ങള്‍ ഒളിച്ചുകഴിയുന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ ജഗന്നാഥക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ചുള്ള രഥഘോഷയാത്രയെ പേടിച്ച് മുസ്ലിങ്ങള്‍ വീടിനകത്ത് ഒളിച്ചുകഴിയുന്നു. അക്രമം ഉണ്ടാകാന്‍ സാധ്യതയുള്ള ഷഹ്പൂര്‍, ദരിയാപൂര്‍ പ്രദേശങ്ങളിലെ മുസ്ലിങ്ങളാണ് രഥയാത്ര കടന്നുപോകുമ്പോള്‍ പേടിച്ച് വീടിനകത്ത് തന്നെ ഒളിച്ചത്.
മൂന്ന് രഥങ്ങളും മറ്റനേകം പ്രതിമകളും വഹിച്ചുകൊണ്ടുള്ള വര്‍ണ്ണശബളമായ ഘോഷയാത്രയില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു. രഥയാത്ര കടന്നുപോകുന്ന 30 കിലോമീറ്റര്‍ ദൂരത്തിലും അതിശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
കുറ്റവാളികളായ 8,000 പേരെ മുന്‍കരുതലെന്നോണം കസ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി സൂര്യാസ്തമയത്തിന് മുമ്പേ ഘോഷയാത്ര അവസാനിപ്പിക്കാനാണ് പൊലീസിന്റെ ശ്രമം.
സ്വര്‍ണ്ണച്ചൂലുകൊണ്ട് പാത വൃത്തിയാക്കിക്കൊണ്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ് ഘോഷയാത്ര ഉദ്ഘാടനം ചെയ്തത്. കേന്ദ്ര മന്ത്രി ഹരീന്‍ പഥക്, ഗുജറാത്ത് മന്ത്രിമാരായ അശോക് ഭട്ട്, അമിത് ഷാ എന്നിവരോടൊപ്പം മോഡിയും ക്ഷേത്ര കവാടം വരെ രഥം വലിച്ചു. മംഗള ആരതിയോടെ ജൂലായ് ഒന്ന് ചൊവാഴ്ച പുലര്‍ച്ചെ നാല്മണിക്ക് ചടങ്ങുകള്‍ ആരംഭിച്ചു.












Click it and Unblock the Notifications