കേരളത്തില്‍ ബിഎസ്എന്‍എല്‍ മുന്നില്‍
തിരുവനന്തപുരം: കേരളത്തില്‍ മൊബൈല്‍ ഫോണ്‍ സേവന രംഗത്ത് ബിഎസ്എന്‍എല്‍ മുന്‍നിരയിലെത്തി. ഏഴുമാസം മുമ്പ് മാത്രം പ്രവര്‍ത്തനം തുടങ്ങിയ ബിഎസ്എന്‍എല്‍ ഇപ്പോള്‍ തന്നെ 2.64 ലക്ഷം കണക്ഷനുകള്‍ നല്കിക്കഴിഞ്ഞു.
സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മെയ് 31വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ ബിഎസ്എന്‍എല്‍ ഒന്നാം സ്ഥാനത്താണെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ (കേരളാ സര്‍ക്കിള്‍) എസ്.എല്‍. വിന്‍സ്റണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മെയ് 31വരെയുള്ള കണക്കനുസരിച്ച് ബിഎസ്എന്‍എല്ലിന് 2.54 ലക്ഷം വരിക്കാരുണ്ട്. എസ്കോട്ടെല്ലിന് 2.40 ലക്ഷവും ബിപിഎല്ലിന് 1.49 ലക്ഷവും എയര്‍ടെല്ലിന് 62,000 വരിക്കാരും ഉണ്ട്.
ബിഎസ്എന്‍എല്‍ 128 നഗരങ്ങളില്‍ സമ്പൂര്‍ണ്ണകവറേജ് നല്കുന്നുണ്ട്. മറ്റ് 47 നഗരങ്ങളില്‍ ഭാഗികമായും കവറേജ് നല്കിവരുന്നു. കൂടുതലായി 100 ബേസ് സ്റേഷനുകള്‍ കൂടി ഉയര്‍ത്തുന്നതോടെ ബിഎസ്എന്‍എല്ലിന്റെ കവറേജ് ഇനിയും വര്‍ധിയ്ക്കും. ഇതിനുള്ള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അടുത്ത മൂന്ന് മാസത്തിനകം പണി പൂര്‍ത്തിയാകും.
കേരളത്തില്‍ പോസ്റ് പെയ്ഡ് മൊബൈല്‍ കണക്ഷന്‍ നല്കുന്ന ഒരു പുതിയ പദ്ധതി ബിഎസ്എന്‍എല്‍ ഉടന്‍ തുടങ്ങും. ലാന്‍ഡ്ലൈന്‍ ഫോണ്‍ ഉള്ള ഒരു ഉപഭോക്താവ് പോസ്റ് പെയ്ഡ് കണക്ഷന്‍ എടുത്താന്‍ അവര്‍ക്ക് ഒരു സൈല്‍ വണ്‍ കണക്ഷന്‍ സൗജന്യമായി നല്കുന്നതാണ് ഈ പദ്ധതിയെന്ന് വിന്‍സ്റണ്‍ പറഞ്ഞു.












Click it and Unblock the Notifications