കരിപ്പൂരില്‍ നൈറ്റ്ലാന്റിംഗ് ഒക്ടോബറില്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നൈറ്റ്ലാന്റിംഗ് സംവിധാനം ഒക്ടോബറില്‍ ആരംഭിയ്ക്കും. എയര്‍പോര്‍ട്ട് അഥോറിറ്റി ചെന്നൈ റിജ്യണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സരസ്വതി അറിയിച്ചതാണ് ഇക്കാര്യം.
എയര്‍ ഇന്ത്യ ഒക്ടോബര്‍ മുതല്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ കരിപ്പൂര്‍ വഴി ആരംഭിയ്ക്കും. ഇതിനായി രാജ്യാന്തര ടെര്‍മിനലിന്റെ ഡിപ്പാര്‍ച്ചര്‍ ഹാളിന്റെ നീളം വര്‍ധിപ്പിയ്ക്കും. ചെക്കിംഗ് കൗണ്ടറുകളും ഇമിഗ്രേഷന്‍ വിഭാഗവും കമ്പ്യൂട്ടര്‍വല്ക്കരിക്കും.
നൈറ്റ് ലാന്റിംഗ് അന്തിമമായി നീളുന്നത് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസുകള്‍ അടക്കമുള്ള പദ്ധതികളെ ബാധിയ്ക്കും. വ്യക്തമായ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമേ രാത്രി ഫ്ലൈറ്റിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിയ്ക്കാനാകൂ എന്ന് എയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ തരുണ്‍ ഗോഗയ് പറഞ്ഞു.












Click it and Unblock the Notifications