കേരളകോണ്(എം) ജില്ലാ സെക്രട്ടറി രാജിവച്ചു
കൊച്ചി: കേരള കോണ്‍ഗ്രസ് -മാണിഗ്രൂപ്പിലെ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി രാജിവച്ച് കേന്ദ്രസഹമന്ത്രി പി.സി. തോമസിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു.
മാണിഗ്രൂപ്പ് ജില്ലാ ജനറല്‍ സെക്രട്ടറിയും പിറവം നിയമസഭാ നിയോജകമണ്ഡലം പ്രസിഡന്റുമായ എം. ബോബിയോടൊപ്പം ആയിരക്കണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരും രാജിവച്ചിട്ടുണ്ട്. ഇവരെല്ലാവരും ബോബിയോടൊപ്പം പി.സി. തോമസിന്റെ ഐഎഫ്ഡിപിയില് ചേര്‍ന്നു.
ഐഎഫ്ഡിപി സംസ്ഥാന പ്രസിഡന്റ് സ്കറിയ തോമസ് ജൂലായ് ഒന്ന് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ബോബിയുടെ രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏകദേശം 4000 പ്രവര്‍ത്തര്‍ കേരളാ കോണ്‍ഗ്രസ്(മാണി) ഗ്രൂപ്പില്‍ നിന്നും രാജിവച്ച് ഐഎഫ്ഡിപിയില് ചേര്‍ന്നിട്ടുണ്ട്. ഇതില്‍ 10 പേര് പിറവം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ നേതാക്കളാണ്. - സ്കറിയ തോമസ് പറഞ്ഞു.
കേരള കോണ്‍ഗ്രസ്(മാണി) ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ പ്രവര്‍ത്തകരാണ് രാജിവച്ചിരിക്കുന്നതെന്നും സ്കറിയ തോമസ് പറഞ്ഞു. കേരള കോണ്‍ഗ്രസ്(മാണി) ഗ്രൂപ്പിനൊപ്പം തുടര്‍ന്നാല്‍ ജനങ്ങളെ സേവിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബോബി പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications