മാറാട്: ആന്റണി ഒറ്റപ്പെടുന്നു
തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്റെ കാര്‍ ബി ജെ പിക്കാര്‍ ആക്രമിച്ച സംഭവത്തെ മുഖ്യമന്ത്രി അപലപിക്കാത്തതില്‍ ഐ ഗ്രൂപ്പിന് പ്രതിഷേധം.
കഴിഞ്ഞ ദിവസം മുരളി ആക്രമിക്കപ്പെട്ട സംഭവത്തെ ചൊല്ലി പ്രതിപക്ഷത്തോടൊപ്പം ഐ ഗ്രൂപ്പും ബഹളമുണ്ടാക്കിയിരുന്നു. മാറാട് പ്രശ്നത്തില്‍ തുടക്കം മുതലേ അയഞ്ഞ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതെന്ന് ആരോപിച്ചിരുന്ന ഐ ഗ്രൂപ്പിനെ മുരളി ആക്രമിക്കപ്പെട്ട സംഭവത്തോടുള്ള ആന്റണിയുടെ മൃദുസമീപനം പ്രകോപിപ്പിച്ചിട്ടുണ്ട്.
മാറാട് സംഭവം യു ഡി എഫില്‍ ഉണ്ടാക്കിയ ഭിന്നത കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. വി എച്ച് പിയുടെ ത്രിശൂല വിതരണം തടയാതിരുന്ന ആന്റണി മാറാട് സംഭവത്തിലും ബി ജെ പിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കരുണാകരന്‍ ആരോപിച്ചിരുന്നു. മാറാട്ടെ പുനരധിവാസം നിര്‍ത്തിവച്ചതിനെ ഐ ഗ്രൂപ്പ് പ്രത്യക്ഷമായി തന്നെ എതിര്‍ത്തിട്ടുണ്ട്.
മാറാട് പള്ളി വഖഫ് ബോര്‍ഡിന് കൈമാറാത്തതില്‍ പ്രതിഷേധമുള്ള മുസ്ലിം ലീഗിനും മാറാട്ടെ പുനരധിവാസം സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയോട് എതിര്‍പ്പുണ്ട്. ഐ ഗ്രൂപ്പും മുസ്ലിം ലീഗും ഒന്നിച്ച് സര്‍ക്കാരിനെ ആക്രമിച്ചാല്‍ അത് വരുംനാളുകളില്‍ ആന്റണിക്ക് തലവേദനയുണ്ടാക്കും.












Click it and Unblock the Notifications