സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുരളി
കോഴിക്കോട്: മാറാട് പ്രശ്നം കൈകാര്യം ചെയ്ത സര്‍ക്കാരിന്റെ രീതി തെറ്റായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പുനരധിവാസം നിര്‍ത്തിവെച്ച സര്‍ക്കാര്‍ നടപടി തെറ്റായിപ്പോയെന്നും മുരളി തുറന്നടിച്ചു.
ജൂലായ് അഞ്ചിന് നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ പുനരധിവാസം സംബന്ധിച്ച് ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. പ്രോവിഡന്റ് ഫണ്ട് എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ മുരളീധരന്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
മാറാട് പ്രശ്നം മുതലെടുത്ത് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാണ് ബിജെപി ശ്രമം. അത് നടപ്പില്ല. മുരളീധരന്റെ വീടിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഓലപ്പാമ്പിനെക്കാണിച്ച് പേടിപ്പിക്കാനുള്ള ബിജെപി ശ്രമം നടക്കില്ലെന്നായിരുന്നു മുരളിയുടെ മറുപടി.












Click it and Unblock the Notifications