ഭീകരരുടെ മലപ്പുറം ബന്ധം അന്വേഷിയ്ക്കും
ദില്ലി: കശ്മീര്‍ ഭീകരരുടെ കേരളത്തില്‍ മലപ്പുറം ജില്ലയുമായുള്ള ബന്ധം കേന്ദ്രം അന്വേഷിച്ചുവരികയാണെന്ന് കേന്ദ്ര പ്രതിരോധസഹമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു.
കശ്മീരില്‍ പിടിയിലായ ഭീകരരില്‍ ചിലര്‍ മലപ്പുറത്തുള്ള ചിലരുമായി സാറ്റലൈറ്റ് ഫോണ്‍ വഴി ബന്ധപ്പെട്ടതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കശ്മീരിലെ സുരന്‍കോട്ടില്‍ സൈനികരുടെ പിടിയിലായ ചിലരില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. - രാജഗോപാല്‍ പറഞ്ഞു.
ഭീകരരുടെ കയ്യിലെ സാറ്റലൈറ്റ് ഫോണ്‍ പരിശോധിച്ചപ്പോഴാണ് മലപ്പുറം ജില്ലയിലെ ചില നമ്പറുകള്‍ ലഭിച്ചത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications