കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നദീജലസംരക്ഷണത്തിന് നിയമം വരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ നദീജലം സംരക്ഷിക്കാനും ജലസംഭരണികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും ബില്‍ കൊണ്ടുവാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം തീരുമാനിച്ചു.

നടപ്പ് നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്‍ കൊണ്ടുവരും. നദികളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കും. തമിഴ്നാട് തുടര്‍ച്ചയായി കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നത് കേന്ദ്രശ്രദ്ധയില്‍ പെടുത്താനും തീരുമാനമായി.

നെയ്യാറില്‍ നിന്ന് തമിഴ്നാടിന് സൗജന്യമായി വെള്ളം നല്‍കുന്നത് നിര്‍ത്തലാക്കും. പകരം പണം വാങ്ങി വെള്ളം നല്‍കും. നദീജല പ്രശ്നങ്ങള്‍ നിരീക്ഷിക്കാനും സര്‍ക്കാരിനെ ഉപദേശിക്കാനും ഒരു സമിതിയെ നിയോഗിക്കും.

അണക്കെട്ടുകളുടെ രക്ഷയ്ക്കായി അതോറിറ്റി രൂപീകരിക്കും. കാവേരിയില്‍ നിന്ന് കേരളത്തിന് അര്‍ഹപ്പെട്ട 99.8 ടി എം സി വെള്ളത്തിന് അവകാശവാദം ഉന്നയിക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം കൂടി മുന്നില്‍ കണ്ടാണ് അണക്കെട്ടുകളുടെ സുരക്ഷയ്ക്കായി ബില്‍ കൊണ്ടുവരുന്നതെന്ന് ജലസേചനമന്ത്രി ടി. എം. ജേക്കബ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X