പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: കെ. വി. തോമസിനെതിരായ വിജിലന്‍സ് കോടതിയുടെ പരാമര്‍ശം നിയമസഭയില്‍ ഉന്നയിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തി.
പ്രശ്നം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സഭയില്‍ ഉന്നയിക്കാനാവില്ലെന്നായിരുന്നു സ്പീക്കര്‍ വക്കം പുരുഷോത്തമന്റെ നിലപാട്.
കോടതിയുടെ മുന്നിലിരിക്കുന്ന വിഷയങ്ങള്‍ സബ്മിഷനിലൂടെ സഭയില്‍ ഉന്നയിക്കാറുള്ള പതിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കര്‍ നിലപാടില്‍ ഉറച്ചുനിന്നു. തുടര്‍ന്നാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.
പ്രശ്നത്തില്‍ മുഖ്യമന്ത്രിയും മന്ത്രി തോമസും വിശദീകരണം നല്‍കേണ്ടതുണ്ടെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications