കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിപിഒ രംഗത്ത് 54,000 തൊഴിലവസരങ്ങള്‍

  • By Staff
Google Oneindia Malayalam News

ദില്ലി: അടുത്ത ആറുമാസത്തിനുള്ളില്‍ ഇന്ത്യയില്‍ ബിപിഒ രംഗത്ത് 54,000 തൊഴിലവസരങ്ങള്‍ ഉണ്ടാകും. 2003 ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ബിപിഒ രംഗത്ത് 54,000 പേര്‍ക്ക് കൂടി തൊഴില്‍ ലഭിയ്ക്കുക.

അതേ സമയം നാസ്കോം( സോഫ്റ്റ്വെയര്‍-സര്‍വീസ് കമ്പനികളുടെ ദേശീയ സംഘടന) കണക്കനുസരിച്ച് 2003 ജനവരി മുതല്‍ ജൂണ്‍ വരെ ബിപിഒ മേഖലയില്‍ 65,000 പേര്‍ക്ക് ജോലി ലഭിച്ചു. ഈ രംഗത്ത് തൊഴിലവസരങ്ങളുടെ വരുംകാലങ്ങളില്‍ വര്‍ധിയ്ക്കുമെന്നും നാസ്കോം പ്രവചിക്കുന്നു.

ഇപ്പോള്‍ ഈ രംഗത്ത് 1.71ലക്ഷം പേര്‍ ജോലി ചെയ്യുന്നുണ്ട്. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇവരുടെ എണ്ണം 2.25 ലക്ഷം ആയി ഉയരും. കാള്‍ സെന്റര്‍ സേവനമേഖല മാത്രം 2002ലെ 23.70 കോടി ഡോളറില്‍ നിന്ന് 2008 ആകുമ്പോഴേയ്ക്കും 75.37 കോടി ഡോളറായി വളരുമെന്ന് ഫ്രോസ്റ് ആന്റ് സള്ളിവന്‍ എന്ന കണ്‍സള്‍ട്ടണ്‍സി സ്ഥാപനം പറയുന്നു.

അമേരിക്കയിലെ ഏതാനും കമ്പനികള്‍ 2003ല്‍ അവരുടെ ബാക്ക് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ കൂടുതല്‍ വിപുലമാക്കുകയുണ്ടായി. ജനറല്‍ ഇലക്ട്രിക് മാത്രം 700 തൊഴിലവസരങ്ങള്‍ കൂടുതലായി ഇന്ത്യയില്‍ സൃഷ്ടിച്ചു. കണ്‍വെര്‍ജിസ് എന്ന സ്ഥാപനവും അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനരംഗം വിപുലമാക്കുകയാണ്. ഡെല്‍ എന്ന കമ്പ്യൂട്ടര്‍ നിര്‍മ്മാണക്കമ്പനി ഇന്ത്യയിലെ അവരുടെ തൊഴിലാളികളുടെ എണ്ണം 2,200ല്‍ നിന്നും 3,200 ആക്കി ഉയര്‍ത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X