തമിഴ്നാട്ടില്‍ ജീവനക്കാരുടെ സമരം തുടങ്ങി
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
പണിമുടക്ക് ഏതാണ്ട് പൂര്‍ണമാണ്. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍നില വളരെ കുറവാണ്. ജില്ലാ കളക്ടേറ്റുകളുടെയും താലൂക്ക് ഓഫീസുകളുടെയും പ്രവര്‍ത്തനം ഏതാണ്ട് സ്തംഭിച്ച നിലയിലായി.
സമരത്തില്‍ പങ്കെടുക്കുന്നവരെ പിരിച്ചുവിടുമെന്ന സര്‍ക്കാരിന്റെ ഭീഷണി നിലനില്‍ക്കെയാണ് ഭൂരിഭാഗം ജീവനക്കാരും പണിമുടക്കുന്നത്.
ജോയിന്റ് കൗണ്‍സില്‍ ഓഫ് ടീച്ചേഴ്സ് അസോസിയേഷന്‍ ആന്റ് ഗവണ്മെന്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷനും കോണ്‍ഫെഡറേഷന്‍ ഓഫ് ടീച്ചേഴ്സ് അസോസിയേഷനുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications