Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂരിലെ ആനകള്‍ക്ക് സുഖചികിത്സ

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകള്‍ക്ക് സുഖചികിത്സ തുടങ്ങി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനത്തറവാടായ പുന്നത്തൂര്‍ കോട്ടയിലാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന ചികിത്സ നടക്കുന്നത്.

ഒരു മാസം ആനകള്‍ക്ക് ഔഷധങ്ങള്‍ ചേര്‍ത്ത ഭക്ഷണം നല്‍കുകയും ആനകളെ പരിപാലിക്കുകയും ചെയ്യും. ജൂലൈ ഒന്ന് ചൊവാഴ്ച ദേവസ്വത്തിലെ കുട്ടിക്കൊമ്പന്‍ ആദിത്യന് ഔഷധ ചോറുരുള നല്‍കി ദേവസ്വം ഭരണ സമിതിയംഗം പ്രേംഭാസി സുഖചികിത്സ ഉദ്ഘാടനം ചെയ്തു.

ആയുര്‍വേദവും അലോപ്പതിയും സമന്വയിപ്പിച്ചുകൊണ്ടുള്ള ചികിത്സയാണ് ആനകള്‍ക്ക് നല്‍കുന്നത്. ആനകളുടെ തൂക്കത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗമാക്കി തിരിച്ചിട്ടുണ്ട്. 3000 കിലോ തൂക്കമുള്ളവ, 3000നും 4000നും ഇടയില്‍ തൂക്കമുള്ളവ, 4000 കിലോക്ക് മുകളില്‍ തൂക്കമുള്ളവ എന്നിങ്ങനെയാണ് ആനകളെ തരംതിരിച്ചിരിക്കുന്നത്.

അഞ്ച് കിലോ അരിയുടെ ചോറ്, രണ്ട് കിലോ ചെറുപയര്‍, 300 ഗ്രാം മുതിര, അരകിലോ ച്യവനപ്രാശം, അരകിലോ അഷ്ടചൂര്‍ണം, ആറ് ബയോബൂസ്റ് ഗുളികകള്‍, മൂന്ന് ലിവ് 52, 50 ഗ്രാം പ്രോട്ടീന്‍ സപ്ലിമെന്റ്, 20 വിറ്റാമിന്‍ ഗുളിക, 50 ഗ്രാം മിനറല്‍ മിക്സ്ചര്‍, 100 ഗ്രാം ഉപ്പ് എന്നിവയാണ് ഓരോ ആനക്കും ദിവസേന നല്‍കുക. രണ്ടാം വിഭാഗത്തിലെ ആനകള്‍ക്ക് നാല് കിലോ അരിയുടെ ചോറും മൂന്നാം വിഭാഗത്തില്‍ പെട്ട ആനകള്‍ക്ക് മൂന്ന് കിലോ അരിയുടെ ചോറുമാണ് നല്‍കുക.

ദേവസ്വത്തിന്റെ 62 ആനകളില്‍ 50 എണ്ണത്തിനാണ് സുഖചികിത്സ നല്‍കുന്നത്. ഒമ്പത് ആനകള്‍ക്ക് നീരുണ്ട്. മൂന്ന് ആനകള്‍ ക്ഷേത്രഎഴുന്നള്ളിപ്പ് നടത്തുകയാണ്. ഇവയ്ക്ക് പിന്നീട് ചികിത്സ നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+