മാറാട്: ലീഗ് നേതാവിനെ ചോദ്യംചെയ്യും
കോഴിക്കോട്: മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവും കലിക്കറ്റ് ഡവലപ്പ്മെന്റ് അതോറിറ്റി ചെയര്‍മാനുമായ എം. സി. മായിന്‍ഹാജിയെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചോദ്യം ചെയ്യുന്നതിനായി മായിന്‍ ഹാജിയെ വിളിച്ചുവരുത്തും. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ചും കൊല ചെയ്യാനുള്ള നീക്കങ്ങളെ കുറിച്ചും മായിന്‍ഹാജിക്ക് നേരത്തെ വിവരമുണ്ടായിരുന്നുവോ എന്ന് സ്ഥിരീകരിക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം.
മാറാട് നടക്കുന്ന എന്തിനെക്കുറിച്ചും മായിന്‍ ഹാജിക്ക് വിവരമുണ്ടായിരിക്കുമെന്ന ബേപ്പൂര്‍ ഗ്രാമപഞ്ചായത്ത് അഗം പി. പി. മൊയ്തീന്‍കോയയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മയിന്ഹാജിയെ ചോദ്യം ചെയ്യുന്നത്. മൊയ്തീന്‍കോയ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റഡിയിലാണ്. അറസ്റിനെ തുടര്‍ന്ന് മൊയ്തീന്‍കോയയെയും മറ്റ് ഏതാനും പേരെയും മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കിയിരുന്നു.
മുസ്ലിം ലീഗിന്റെ ഉയര്‍ന്ന നേതാവായതു കൊണ്ടാണ് മായിന്‍ഹാജിയെ ചോദ്യം ചെയ്യുന്നതിന് ക്രൈംബ്രാഞ്ച് കാലതാമസം വരുത്തിയത്. അതേ സമയം മായിന്‍ഹാജിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് വിളിച്ച കോളുകളുടെയും വന്ന കോളുകളുടെയും നമ്പരുകള്‍ പരിശോധിച്ചപ്പോള്‍ കേസുമായി അദ്ദേഹത്തെ ബന്ധപ്പെടുത്താവുന്ന സൂചനകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
മൂന്ന് മാസം മുമ്പ് മായിന്‍ഹാജി മാറാട് ജുമാ മസ്ജിദിലേക്ക് വിളിച്ച കോളും കോഴിക്കോട് പാര്‍ട്ടി ഓഫീസിലേക്കും തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഓഫീസുകളിലേക്കും വിളിച്ച കോളുകളും സംഭവുമായി അദ്ദേഹത്തെ ബന്ധിപ്പിക്കാവുന്ന തെളിവുകളാണ്. ചില ഇന്‍കമിംഗ് കോളുകളുടെയും ഔട്ട്ഗോയിംഗ് കോളുകളും നമ്പറുകള്‍ കൂട്ടക്കൊലയുമായി ബന്ധമുള്ള ചില പ്രധാന പ്രതികളായ മര്‍സൂക്കിന്റെയും വിജിലിയുടേതുമാണ്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications