മാറാട്: എന്‍ഡിഎഫ് വഴിതടയുന്നു
കോഴിക്കോട്: മാറാട് വിട്ടോടിപ്പോയവരെ പുരനധിവാസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് എന്‍ഡിഎഫ് ജൂലായ് 11ന് വഴി തടയുന്നു. മാറാട്ടേക്കുള്ള എല്ലാ വഴികളും ഉപരോധിയ്ക്കാനാണ് എന്‍ഡിഎഫ് തീരുമാനം.
എന്‍ജിഎഫ് ചെയര്‍മാന്‍ സഈദ്, ജനറല്‍ സെക്രട്ടറി നാസറൂദ്ദീന്‍ എളമരം, സുപ്രീം കൗണ്‍സില്‍ അംഗം പ്രൊഫ. പി. കോയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
മാറാട് പുനരധിവാസം നടത്തുംവരെ പ്രക്ഷോഭം തുടരാനും എന്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ തുടക്കമായി ജൂലായ് നാലിന് സംസ്ഥാനവ്യാപകമായി സായാഹ്ന ധര്‍ണ്ണ നടത്തും. ജൂലായ് 12ന് ചേരുന്ന എന്‍ഡിഎഫ് സെക്രട്ടേറിയറ്റ് യോഗം കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്കും.












Click it and Unblock the Notifications