വിഎച്ച്പി നേതാക്കള്‍ മാറാട് സന്ദര്‍ശിക്കും
കോഴിക്കോട്: വി എച്ച് പി നേതാക്കളായ അശോക് സിംഗാളും പ്രവിണ്‍ തൊഗാഡിയയും മാറാട് സന്ദര്‍ശിക്കും. ആര്‍എസ്എസിന്റെയും വിവിധ ഹിന്ദുസംഘടനയുടെയും നേതാക്കളും മാറാട് സന്ദര്‍ശിക്കുന്നുണ്ട്.
വി എച്ച് പി അന്തര്‍ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അശോക് സിംഗാള്‍ ജൂണ്‍ രണ്ട് ബുധനാഴ്ച തിരുവനന്തപുരത്തെത്തും. തിരുവനനന്തപുരത്ത് നടക്കുന്ന വിവിധ ഹിന്ദു സംഘടനാ നേതാക്കളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. പ്രക്ഷോഭ പരിപാടികളെ കുറിച്ച് യോഗം തീരുമാനിക്കും.
വി എച്ച് പി ജനറല്‍ സെക്രട്ടറി പ്രവിണ്‍ തൊഗാഡിയ ജൂലൈ എട്ടിന് മാറാട് സന്ദര്‍ശിക്കും.












Click it and Unblock the Notifications