മാറാട്ട് ജൂലൈ നാലിന് സത്യഗ്രഹം
കോഴിക്കോട്: മാറാട് സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ഓടിപ്പോയ കുടുംബങ്ങളെ എത്രയും പെട്ടെന്ന് തിരിക കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് വിവിധ വനിതാ സംഘടനകള്‍ ജൂലൈ നാല് വെള്ളിയാഴ്ച സത്യഗ്രഹം നടത്തും.
സ്വന്തം വീട്ടില്‍ താമസിക്കാനുള്ള ആരുടെയും മൗലികാവശകാശം ലംഘിക്കപ്പെടരുത്. ഓടിപ്പോയ വീട്ടുകാര്‍ തിരിച്ചുവരുന്നതിനെതിരെ ഫാസിസ്റ് ശക്തികള്‍ ഭീഷണി മുഴക്കുകയാണ്- വനിതാ സംഘടനാ നേതാക്കള്‍ പറഞ്ഞു.
മാറാട്ടെ മുസ്ലിം പള്ളി ആരാധനയ്ക്കായി തുറന്നുകൊടുക്കാത്ത നടപടി ശരിയല്ല. ഒരു സമുദായത്തിലെ ഏതാനും പേര്‍ ചെയ്ത കുറ്റകൃത്യത്തിന് സമുദായത്തിലുള്ളവരെ മുഴുവന്‍ കുറ്റവാളികളായി കാണുന്നത് ശരിയല്ല.
ജൂലൈ നാലിന്റെ സത്യഗ്രഹത്തിന് ശേഷം സമാധാനം പുന:സ്ഥാപിക്കുന്നതിന് വേണ്ട പരിപാടികളെ കുറിച്ച് തീരുമാനിക്കും.
എം. ടി. പത്മ (കോണ്‍ഗ്രസ്), ടി . കെ. വിശാലാക്ഷി (മഹിളാ ജനതാദള്‍), എം. അംബുജം (കേരള സ്ത്രീവേദി), കെ. അജിത (അന്വേഷി), അര്‍ഷകുമാരി (ഡി വൈ എഫ് ഐ) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications