മുസ്ലിം പെണ്‍കുട്ടിയ്ക്ക് 18ന് മുമ്പ് വിവാഹമാവാം
കൊച്ചി: 18 വയസ് തികയാത്ത മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹിതരാവാമെന്ന് ഹൈക്കോടതി. ഇസ്ലാമിക നിയമ പ്രകാരം ഋതുമതിയായ പെണ്‍കുട്ടികള്‍ക്ക് വിവാഹം ചെയ്യാമെന്ന് പറയുന്നുണ്ടെന്നും ഹിന്ദു, ക്രൈസ്തവമ മതവിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് വിവാഹം ചെയ്യാമെന്നും ഹൈക്കോടതി ജൂലൈ രണ്ട് ബുധനാഴ്ച വ്യക്തമാക്കി.
കോഴിക്കോട് ചേവായൂര്‍ സ്വദേശി റയ്ഹനത്ത് (17) നല്‍കിയ ഹര്‍ജിമേലാണ് ജസ്റിസ് ആര്‍. ബസന്ത് ഉത്തരവായത്. തന്നെ ഉപേക്ഷിച്ച ഭര്‍ത്താവില്‍ നിന്നും മാസത്തില്‍ 500 രൂപ ചെലവിനുള്ള പണം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് റയ്ഹനത്ത് കോടതിയെ സമീപിച്ചത്.
ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ റയ്ഹനത്ത് കുടുംബ കോടതിയെ സമീപിച്ചിരുന്നു. റയ്ഹനത്തിന് 18 വയസ് തികയാത്തതിനാല്‍ വിവാഹം നിയമപരമല്ലെന്നും അതിനാല്‍ ചെലവ്തുകക്ക് അര്‍ഹയതയില്ലെന്നും കുടുംബകോടതി വിധിച്ചു.
ഈ വിധിയ്ക്കെതിരെയാണ് റയ്ഹനത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഋതുമതിയായ പെണ്‍കുട്ടികള്‍ക്ക് വിവാഹം ചെയ്യാമെന്ന് ഇസ്ലാമിക നിയമം അനുശാസിക്കുന്നുണ്ട്. 15 വയസ് പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ശാരീരിക വളര്‍ച്ചയെത്തിയിട്ടുണ്ടെന്ന് അനുമാനിക്കാം- കോടതി പറഞ്ഞു.












Click it and Unblock the Notifications