പി ഡി പി പിളര്‍ന്നു
തിരുവനന്തപുരം: പിഡിപിയിലെ ഒരു വിഭാഗം പാര്‍ട്ടി വിട്ട് പിഡിപി സെക്യുലര്‍ എന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി.
കെ. ഇ. അബ്ദുള്ളയാണ് പുതിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍. പിഡിപി ചില വ്യക്തികളുടെ താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അതിന്റെ ആശയാദര്‍ശങ്ങള്‍ വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയതെന്ന് കെ. ഇ. അബ്ദുല്ല പറഞ്ഞു.
പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നത് ചൂണ്ടിക്കാട്ടുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. മദ്നി ജയിലില്‍ അടക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി രാഷ്ട്രീയ പ്രതിസന്ധിയിലായി. മദ്നി ജയിലിലായതോടെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവര്‍ ഒളിച്ചോടുകയായിരുന്നു.
മദ്നി അടക്കമുള്ള മലയാളി തടവുകാരുടെ മോചനത്തിന് വേണ്ടി ശ്രമിക്കുമെന്ന് കെ. ഇ. അബ്ദുള്ള പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പിഡിപി സെക്യുലര്‍ വൈസ് ചെയര്‍മാന്‍ ടി. എ. മുഹമ്മദ് ബീയല്‍, ജനറല്‍ സെക്രട്ടറിന ജയന്‍ ഇരമല്ലൂര്‍, സെക്രട്ടറി റഫീക്ക് മൗലവി, ട്രഷറര്‍ കരീം മിരാന്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications