പ്രവീണ്‍ദാസ് വധം: ലോക്കല്‍ സെക്രട്ടറിമാര്‍ അറസ്റില്‍
കൊല്ലം: കടയ്ക്കലില്‍ സി എം പി ജില്ലാ കമ്മിറ്റി അംഗം പ്രവീണ്‍ദാസിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ അറസ്റിലായി. ഏരിയാ സെക്രട്ടറിയെയും പൊലീസ് അറസ്റ് ചെയ്തേക്കുമെന്നാണ് അറിയുന്നത്.
കുമ്മിള്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കിഴക്കുംകര വീട്ടില്‍ മധു (40), ചിതറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മാങ്കോട് പോസ്റ് ഓഫീസിലെ പോസ്റ് മാസ്ററുമായ വിജയന്‍ (47), കടയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മുകുന്നേരി രാധാകൃഷ്ണന്‍ എന്നിവരാണ് അറസ്റിലായത്.
മധുവിനെയും വിജയനെയും ചൊവാഴ്ചയും മുകുന്നേരി രാധാകൃഷ്ണനെ തിങ്കഴാഴ്ച രാത്രി വൈകിയുമാണ് അറസ്റ് ചെയ്തത്. സി പി എം പ്രവര്‍ത്തകനായ ആനപ്പാറ ജിതുകുമാറി (28)നെയും ചൊവാഴ്ച അറസ്റ് ചെയ്തു. ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരാണ് അറസ്റിലായത്.
കേസില്‍13 പ്രതികളാണുണുള്ളത്. ഇവരില്‍ പ്രമുഖ നേതാക്കളായ നാല് പേര്‍ ഒളിവിലാണ്. ഏരിയാ സെക്രട്ടറി വിക്രമനും ഇവരില്‍ പെടുന്നു. പ്രാദേശിക സി പി എം നേതാക്കളെല്ലാം കുടുംബത്തോടെ നാടുവിട്ടുപോയിരിക്കുകയാണ്.
അക്രമികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന ജീപ്പും മൂന്ന് ബൈക്കുകളും പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications