ആദിവാസി ഗോത്രസഭ പ്രക്ഷോഭത്തിന്
കണ്ണൂര്‍: ആദിവാസികള്‍ക്ക് ഭൂമി നല്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ ആദിവാസി ഗോത്രമഹാസഭ തീരുമാനിച്ചു. പ്രക്ഷോഭപരിപാടികള്‍ കണ്ണൂരില്‍ ജൂലായ് 13ന് പ്രഖ്യാപിയ്ക്കും.
കണ്ണൂരിലെ കേളകത്ത് 13ന് നടക്കുന്ന ആദിവാസി സമ്മേളനം നേതാവ് സി.കെ. ജാനു ഉദ്ഘാടനം ചെയ്യും. ആറളം ഫാമും വടക്കന്‍ മലബാറിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ സ്ഥലവും ആദിവാസികള്‍ക്ക് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെടുമെന്നും എം. ഗീതാനന്ദന്‍ ജൂലൈ രണ്ട് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആദിവാസികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് നാമമാത്രമായ ചര്‍ച്ചകളേ ഇതുവരെ നടന്നിട്ടുള്ളൂ. ആദിവാസികളെ സംഘങ്ങളായി പുനരധിവസിപ്പിക്കണം. എങ്കിലേ നിക്ഷിപ്ത താല്പര്യക്കാരുടെ ചൂഷണം ഇല്ലാതാക്കാന്‍ കഴിയൂ. മുത്തങ്ങയില്‍ പരിസ്ഥിതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് അവസാന ആഴ്ച ആദിവാസിഗോത്ര സഭ മുത്തങ്ങയിലേക്ക് മാര്‍ച്ച് നടത്തും.












Click it and Unblock the Notifications