പുനരധിവാസം നിര്‍ത്തിയ് തെറ്റല്ല: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മാറാട്ടെ പുനരധിവാസം താത്ക്കാലികമായി നിര്‍ത്തിവച്ചതില്‍ തെറ്റില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജൂലായ് രണ്ട് ബുധനാഴ്ച കേസരി സ്മാരകട്രസ്റിന്റെ പക്ഷം മറുപക്ഷം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറാട്ടെ സ്ഥിതിഗതി ക്രമസമാധാന പ്രശ്നം മാത്രമായി കാണാനാവില്ല. സംഘര്‍ഷം ഒഴിവാക്കുന്ന തരത്തിലുള്ള നടപടികള്‍ മാത്രമേ അവിടെ സ്വീകരിക്കാനാവൂ.
മാറാട് കൂട്ടക്കൊല അന്വേഷിക്കുന്നതിന് സിബിഐയെ നിയോഗിക്കണ്ടേതില്ല. സിറ്റിംഗ് ജഡ്ജി നടത്തുന്ന അന്വേഷണത്തില്‍ എല്ലാ വസ്തുതകളും പുറത്തുവരും.
സ്വാശ്രയ കോളജുകളിലെ ഫീസ് കുറയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ക്രിയാത്മകമാണെന്നും ഇതിനായി നിയമം കൊണ്ടുവരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications