കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാത്തിച്ചാര്‍ജ്: പ്രതിപക്ഷം ഇറങ്ങിപ്പോയി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇടതു വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെതിരെ പൊലീസ് നടത്തിയ അതിക്രമത്തെ കുറിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

യാതൊരു പ്രകോപനവുമില്ലാതെ പൊലീസിന് നേരെ അതിക്രമം കാട്ടിയതിനെ തുടര്‍ന്നാണ് വിവിധയിടങ്ങളില്‍ ലാത്തിച്ചാര്‍ജുണ്ടായതെന്ന് അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

കലാപ സമാനമായ അന്തരീക്ഷമാണ് മാര്‍ച്ച് പലയിടങ്ങളിലും സൃഷ്ടിച്ചത്. പ്രശ്നങ്ങളുണ്ടാക്കുന്നതിന് ബോധപൂര്‍വം ശ്രമമുണ്ടാവുമ്പോള്‍ പൊലീസിന് നിശബ്ദമായി നോക്കിനില്‍ക്കാനാവില്ല- മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്നായിരുന്നു ഇറങ്ങിപ്പോക്ക്.

തലസ്ഥാനത്തും മറ്റിടങ്ങളിലും നടന്ന പൊലീസ് അതിക്രമത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് നടത്തിയ പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് സ്വകാര്യ കച്ചവട താത്പര്യങ്ങളെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X