യുഎസ് സേന ഇറാഖില്‍ തുടരും: ബുഷ്
വാഷിംഗ്ടണ്‍: ആവശ്യമായ കാലത്തോളം യുഎസ് സേന ഇറാഖില്‍ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് വ്യക്തമാക്കി. ഇപ്പോഴും ഇറാഖിലെ പഴയ ഭരണത്തിന്റെ അവശിഷ്ടങ്ങളുമായും തീവ്രവാദി ഗ്രൂപ്പുകളുമായും യുഎസ് സേന ഏറ്റുമുട്ടുകയാണെന്നും ബുഷ് പറഞ്ഞു.
ഇതോടെ യുഎസ് സേനയെ ഇറാഖില്‍ നിന്നും പെട്ടെന്ന് പിന്‍വലിയ്ക്കില്ലെന്ന് ഉറപ്പായി. സ്വാതന്ത്യ്രം പൂര്‍ണ്ണമായും സ്ഥാപിയ്ക്കും മുമ്പ് ഞങ്ങള്‍ ഇറാഖ് വിട്ടോടിപ്പോകുമെന്നാണ് തീവ്രവാദികള്‍ കരുതുന്നത്. ഞങ്ങളുടെ തീവ്രവാദത്തിനെതിരായ സമരത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്നും ഇവര്‍ തെറ്റിദ്ധരിയ്ക്കുന്നു. - ബുഷ് പറഞ്ഞു.
തീവ്രവാദികള്‍ അമേരിക്കയെ ഉപദ്രവിയ്ക്കാന്‍ പദ്ധതിയിടും വരെ അമേരിക്കയും യുദ്ധക്കളത്തിലുണ്ടാകും. അഫ്ഗാനിസ്ഥാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ തീവ്രവാദത്തിനെതിരെ നടക്കുന്ന സമരങ്ങളുടെ തുടര്‍ച്ചയാണ് ഇറാഖില്‍ കണ്ടത്. ഇറാഖിലേക്ക് ഇനിയും ദുരിതങ്ങള്‍ മടക്കിക്കൊണ്ടുവരില്ല. ഇറാഖില്‍ വൈകാതെ നീതിയുക്തവും സര്‍വപ്രാതിനിധ്യവുമുള്ള സര്‍ക്കാര്‍ രൂപീകരിയ്ക്കും. - ബുഷ് പറഞ്ഞു.












Click it and Unblock the Notifications