Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്രോസോഫ്റ്റ് തൊഴിലുകള്‍ ഇന്ത്യയിലേക്ക്

സന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ് അവരുടെ ഏതാനും തൊഴിലുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. കസ്റമര്‍-സര്‍വീസ് മേഖലയിലെ ഏതാനും തൊഴിലുകളാണ് ഇന്ത്യയിലേക്ക് മാറ്റുക. നേരത്തെ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍ കമ്പ്യൂട്ടറും അവരുടെ തൊഴിലവസരങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു.

ഇന്ത്യയിലേക്ക് തൊഴിലവസരങ്ങള്‍ പറിച്ചുനട്ടാല്‍ കൂടുതല്‍ ലാഭമുണ്ടാക്കാമെന്നതിനാല്‍ അമേരിക്കയില്‍ നിന്ന് കൂടുതല്‍ കമ്പനികള്‍ അവരുടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റുകയാണ്. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ തൊഴിലാളികള്‍ക്ക് കുറഞ്ഞവേതനം നല്കിയാല്‍ മതി. ഓഫീസ് നിലനിര്‍ത്താനുള്ള ചെലവും കുറവാണ്. അമേരിക്കയിലേതുപോലെ തന്നെ വിദഗ്ധരായ തൊഴിലാളികളെ ഇന്ത്യയില്‍ ലഭിയ്ക്കുകയും ചെയ്യും.

ആമസോണ്‍.കോം, ജനറല്‍ ഇലക്ട്രിക്, സ്പ്രിന്റ് കോര്‍പ. എന്നീ കമ്പനികളും അവരുടെ ചില മേഖലകളിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഈയിടെ ഇന്ത്യയിലേക്ക് പറിച്ചുനട്ടിരുന്നു. മൈക്രോസോഫ്റ്റ് അവരുടെ കോണ്‍ടാക്റ്റ് സെന്ററിലെ തൊഴിലുകളാണ് ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്നറിയുന്നു. വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റ് ഓഫീസായ റെഡ്മണ്ട് ബാംഗ്ലൂരില്‍ 150 പേരെ ജോലിക്കെടുക്കും. മൈക്രോസോഫ്റ്റിന്റെ ഉല്പന്നങ്ങളെക്കുറിച്ച് സംശയം ആരായുന്ന ഉപഭോക്താക്കള്‍ക്ക് ഫോണ്‍ വഴി മറുപടി നല്കാനും ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് ഇ-മെയില്‍ വഴി മറുപടി നല്കാനും കഴിയുന്ന 150 ജീവനക്കാരെയാണ് ബാംഗ്ലൂരില്‍ നിയമിക്കുക.

റെഡ്മണ്ട് വക്താവ് സ്റേസി ഡ്രേക്ക് ജൂലായ് രണ്ട് ബുധനാഴ്ച വ്യക്തമാക്കിയതാണ് ഇക്കാര്യം. മൈക്രോസോഫ്റ്റ് ലാസ് കോളിനാസ് ഓഫീസില്‍ നിന്നും 800 തൊഴിലാളികളെ വൈകാതെ പിരിച്ചുവിടുമെന്ന് മാര്‍കസ് കോര്‍ട്നി എന്ന തൊഴിലാളി നേതാവ് ആരോപിയ്ക്കുന്നു. മൈക്രോസോഫ്റ്റിന്റെ തൊഴിലാളികളോടുള്ള സമീപനത്തിനെതിരെ സമരം ചെയ്യുന്ന വാഷിംഗ്ടണ്‍ അലയന്‍സ് ഓഫ് ടെക്നോളജി വര്‍ക്കേഴ്സ് എന്ന തൊഴിലാളി സംഘടനയുടെ നേതാവാണ് മാര്‍കസ് കോര്‍ട്നി.

ഇന്ത്യയിലേക്ക് തൊഴിലുകള്‍ കൊണ്ടുപോയാല്‍ അമേരിക്കയിലെ തൊഴിലാളികളെ അത് എങ്ങിനെ ബാധിയ്ക്കുമെന്ന് മൈക്രോസോഫറ്റ് വിശദീകരിക്കുന്നില്ല. നൂറുകണക്കിന് മൈക്രോസോഫ്റ്റ് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. - മാര്‍കസ് കോര്‍ട്നി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+