അസമില്‍ വെള്ളപ്പൊക്കം രൂക്ഷമാവുന്നു
ഗുവാഹതി: അസമില്‍ വെള്ളപ്പൊക്കത്തില്‍ ദെമാജി പ്രദേശത്ത് രണ്ട് കുട്ടികള്‍ കൂടി ജൂലൈ മൂന്ന് വ്യാഴാഴ്ച മുങ്ങിമരിച്ചു. ബ്രഹ്മപുത്രയിലും പോഷകനദികളിലും വെള്ളത്തിന്റെ തോത് അപായകരമായ തോതില്‍ ഉയരുകയാണ്.
ഇതുവരെ 14 ജില്ലകളിലായി അഞ്ച് ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചുകഴിഞ്ഞു. വെള്ളപ്പൊക്കക്കെടുതി ഏറ്റവും കൂടുതലായി അനുഭവിയ്ക്കുന്നത് ദെമാജി ജില്ലയാണ്. ഇവിടെ 95 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 40,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആറ് ലക്ഷം രൂപയുടെ വിളകള്‍ നശിച്ചു.
റോഡ്-റെയില്‍ ഗതാഗതം പാടെ താറുമാറായി. അവശ്യസാധനങ്ങളുടെ ക്ഷാമം മൂലം ഗ്രാമവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരിക്കുകയാണ്.












Click it and Unblock the Notifications