ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ തീപ്പിടിത്തം
ബാംഗ്ലൂര്‍: ഐഎസ്ആര്‍ഒയുടെ ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിനടുത്ത് നേരിയ തോതില്‍ തീപ്പിടിത്തമുണ്ടായി. സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിന് സമീപം കേബിളിടാനായി കുഴിച്ച കുഴിയില്‍ നിന്നാണ് തീ പടര്‍ന്നത്.
ഇവിടെ നിന്നും നേരിയ തോതില്‍ തീ ബഹിരാകാശ കേന്ദ്രത്തിലേക്കും പടര്‍ന്നു. പക്ഷെ അധികം വൈകാതെ തീയണച്ചു.
കേബിളുകള്‍ക്കോ മറ്റ് ഉപകരണങ്ങള്‍ക്കോ കേടൊന്നും പറ്റിയിട്ടില്ലെന്ന് ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ട കേന്ദ്രത്തില്‍ നിന്നറിയിച്ചു. വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ കേന്ദ്രത്തില്‍ കാട്ടുതീ പതിവാണെന്നും പറയുന്നു. കാട്ടുതീ ആയിരിക്കാം കേബിള്‍ കുഴിയിലേക്ക് തീപടര്‍ത്തിയതെന്ന് കരുതുന്നു.












Click it and Unblock the Notifications