തമിഴ്നാട്ടില്‍ പണിമുടക്ക് പൂര്‍ണം
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു.
ജോലിയ്ക്കെത്താത്ത ജീവനക്കാരെ പിരിച്ചുവിടുമെന്ന സര്‍ക്കാരിന്റെ താക്കീത് നിലനില്‍ക്കെയാണ് ബഹുഭൂരിഭാഗം പണിമുടക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ മൊത്തം ജീവനക്കാരില്‍ 20 ശതമാനം മാത്രമേ ജോലിയ്ക്കെത്തിയുള്ളൂ.
അതിനിടെ എസ്മ പ്രകാരം 700 പേരെ പൊലീസ് അറസ്റ് ചെയ്തു. ജോലിക്കെത്താന്‍ വിസമ്മതിക്കുന്ന സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കെതിരെ കഴിഞ്ഞ ദിവസം മുതലാണ് എസ്മ പ്രയോഗിച്ചുതുടങ്ങിയത്. കൂടുതല്‍ പേരെ അറസ്റ് ചെയ്യുമെന്ന് സര്‍ക്കാരിന്റെ ഭീഷണിയുണ്ട്.
താത്കാലിക ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.












Click it and Unblock the Notifications