Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥി സമരം നേരിടും: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ സമരത്തെ കലാപമായി കണ്ട് നേരിടുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി നിയമസഭയില്‍ മുന്നറിയിപ്പ് നല്കി. സമരം അക്രമമായി മാറിയാല്‍ അതിനെ കലാപമായി കണ്ട് ശക്തമായി നേരിടും. - മുഖ്യമന്ത്രി വിശദീകരിച്ചു.

വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ ലാത്തിച്ചാര്‍ജ്ജ് ചെയ്ത പൊലീസ് മര്‍ദ്ദനത്തെക്കുറിച്ച് നിയമസഭയില്‍ കൊടിയേരി ബാലകൃഷ്ണന്‍(സിപിഎം) ഉന്നയിച്ച അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മനപ്പൂര്‍വം പ്രകോപനമുണ്ടാക്കി പൊലീസിനെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കാനുള്ള ശ്രമമാണ് കലാപത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചത്. - മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് പരമാവധി സംയമനം പാലിച്ചു. നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ബലപ്രയോഗത്തിന് മുതിര്‍ന്നത്. - ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+