ഡെങ്കിപ്പനി: പ്രശ്ന ജില്ലകള്‍ ആറ്
തിരുവനന്തപുരം: ഡെങ്കിപ്പനി പടര്‍ന്നുപിടിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത് ആറ് ജില്ലകളിലാണെന്ന് വിദഗ്ധര്‍. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി നേരിടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന വിദഗ്ധ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും യോഗത്തിലാണ് ഈ വിലയിരുത്തല്‍.
തൃശൂര്‍, കണ്ണൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് കൂടുതലായി രോഗം കണ്ടുവരുന്നത്. ഇതുവരെ രോഗം മൂലം സംസ്ഥാനത്ത് ഒട്ടാകെ 31 പേര്‍ മരിച്ചു. 584 പേര്‍ക്ക് ഗുരുതരമായ രോഗബാധയുണ്ടായി.
കൊതുകുകളെ നിയന്ത്രിക്കുന്നതിനായും രോഗം കൂടുതല്‍ പടര്‍ന്നുപിടിയ്ക്കാതിരിക്കാനും മെഡിക്കല്‍ കോളെജ് അധികൃതരും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും കാണിച്ച കരുതല്‍ മൂലം രോഗം നിയന്ത്രിക്കാനായിട്ടുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രോഗം പടര്‍ന്നുപിടിക്കുന്നത് തടയാന്‍ വ്യക്തിഗതമായ മുന്‍കരുതലാണ് നല്ലത്. വീടുകള്‍ക്ക് വലയിടുക, കൊതുകുകളെ ഓടിയ്ക്കാന്‍ മരുന്നുകള്‍ ഉപയോഗിയ്ക്കുക എന്നിവയാണ് ഇതിനുള്ള ഫലപ്രദമായ വഴികള്‍.












Click it and Unblock the Notifications