കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ബന്ധിത ഹര്‍ത്താല്‍ നിരോധിക്കണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ബലം പ്രയോഗിച്ച് നടത്തുന്ന നിര്‍ബന്ധിത ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. അതേ സമയം എല്ലാ ഹര്‍ത്താലുകളും ഭരണഘടനാവിരുദ്ധമാണെന്നും നിരോധിക്കണമെന്നും സര്‍ക്കാരിന് അഭിപ്രായമില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

ഹര്‍ത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിമേല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കോടതി തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് നിര്‍ബന്ധിത ഹര്‍ത്താല്‍ നിരോധിക്കണമെന്ന് നിര്‍ദേശിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

ഹര്‍ത്താലല്ല, അതിന്റെ ദുരുപയോഗമാണ് നിരോധിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരാവകാശം ലംഘിക്കുന്നതും അക്രമവും ബലപ്രയോഗവും നടത്തുന്നതുമായ ഹര്‍ത്താലുകളാണ് നിയമവിരുദ്ധം.

12 പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനസംഘടിപ്പിക്കാനുള്ള ഇതുസംബന്ധിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനും അനുമതി നല്‍കാനും വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ചെയര്‍മാനായി ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍, റവന്യു മന്ത്രി കെ. എം. മാണി, ജലസേചനമന്ത്രി ടി. എം. ജേക്കബ്, വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍, തദ്ദേശസ്വയംഭരണമന്ത്രി ചെര്‍ക്കളം അബ്ദുള്ള എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

സ്വാശ്രയ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളജുകളിലെ ഫീസ് കുറയ്ക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X