Get Updates
Get notified of breaking news, exclusive insights, and must-see stories!

നീര്‍ക്കുതിര പ്രസവിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ നീര്‍ക്കുതിരകളുടെ എണ്ണം ആറായി ഉയര്‍ന്നു. മീനു എന്ന എട്ടുവയസ്സുകാരിയായ നീര്‍ക്കുതിര കഴിഞ്ഞ ദിവസം ഒരു കുഞ്ഞിനെ പ്രസവിച്ചതോടെയാണിത്.

നീര്‍ക്കുതിരകള്‍ക്കായുള്ള കുളത്തില്‍ ജൂലായ് രണ്ട് ബുധനാഴ്ച രാവിലെ 11.30നായിരുന്നു പ്രസവം. വെള്ളത്തില്‍ പ്രസവിച്ചു വീണ കുഞ്ഞ് ഇടയ്ക്കിടെ ശ്വാസമെടുക്കാനായി കുളത്തിന് പുറത്തേക്ക് തല നീട്ടുന്നത് കാഴ്ചബംഗ്ലാവില്‍ വന്നവര്‍ക്കും മൃഗശാലാ ജീവനക്കാര്‍ക്കും നേരമ്പോക്കായി.

പ്രസവിച്ചയുടന്‍ കുട്ടിയെ സംരക്ഷിയ്ക്കാന്‍ മീനു നടത്തിയ ശ്രമങ്ങളും കൗതുകമുണര്‍ത്തി. കുഞ്ഞിന്റെ അച്ഛന്‍ 20 കാരനായ ശേഖറിനെയും മൂത്ത കുട്ടി ഒന്നരവയസ്സുകാരന്‍ സന്തോഷിനെയും തന്റെ പുതിയ കുഞ്ഞിനടുത്തേക്ക് മീനു അടുപ്പിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+