കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഗാഡിയയെ തടയണം: കടന്നപ്പള്ളി

  • By Staff
Google Oneindia Malayalam News

കൊച്ചി: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വി എച്ച് പി നേതാവ് പ്രവിണ്‍ തൊഗാഡിയയുടെ മാറാട് സന്ദര്‍ശനം മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. .മാറാട്ടെ സ്ഥിതിഗതികള്‍ ഇപ്പോഴും സ്ഫോടനാത്മകമായതിനാല്‍ എന്തു വിലകൊടുത്തും തൊഗാഡിയയുടെ മാറാട് സന്ദര്‍ശനം തടയണം. - കടന്നപ്പള്ളി പറഞ്ഞു.

യു ഡി എഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരായ വിദ്യാര്‍ഥികളുടെ സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കം അപകടകരമാണ്. സമരം നടത്തുന്ന വിദ്യാര്‍ഥികളെ ശത്രുക്കളെ പോലെ ക്രൂരമായാണ് സര്‍ക്കാര്‍ നേരിടുന്നത്. മാധ്യമപ്രവര്‍ത്തകരെ പോലും അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല. ഈ പ്രശ്നം സംബന്ധിച്ച് ഒരു യോഗം വിളിച്ചുചേര്‍ക്കുന്നതിനുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി.

ഇതുവരെ ഇരുന്നൂറോളം പേരുടെ മരണത്തിന് കാരണമായ പകര്‍ച്ചവ്യാധി തടയുന്നതിന് സര്‍ക്കാര്‍ കാര്യമായ ഒരു ശ്രമവും നടത്തിയിട്ടില്ല. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുകയും വേണ്ടത്ര ഡോക്ടര്‍മാരെ നിയമിക്കുകയും വേണം- കന്നപ്പള്ളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X