ബിജെപി സര്‍വകക്ഷിയോഗത്തിനില്ല
തിരുവനന്തപുരം: മാറാട് സമാധാനം പുനസ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കില്ല.
ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍ ജൂലൈ മൂന്ന് വ്യാഴാഴ്ച വ്യക്തമാക്കിയതാണ് ഇക്കാര്യം. മാറാട് പ്രശ്നത്തില്‍ സിബിഐ അന്വേഷണം വേണമെന്നതാണ് ബിജെപിയുടെ ആവശ്യം. ഇതിന് സര്‍ക്കാര്‍ വഴങ്ങാത്തിടത്തോളം ഒരു സമാധാനചര്‍ച്ചകളിലും പങ്കെടുക്കുന്ന പ്രശ്നമില്ലെന്ന് സി.കെ. പത്മനാഭന്‍ പറഞ്ഞു.
ജൂലൈ അഞ്ചിനാണ് സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. ജൂണ്‍ 30ന് ചേര്‍ന്ന മാറാട് പ്രശ്നത്തെക്കുറിച്ച് തീരുമാനിക്കുന്ന മന്ത്രിസഭാ ഉപസമിതിയോഗത്തിലാണ് സര്‍വകക്ഷിയോഗം വിളിയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.












Click it and Unblock the Notifications