പച്ചക്കറികളില്‍ അമിതമായി കീടനാശിനി
തിരുവനന്തപുരം: വിപണിയില്‍ വില്പനയ്ക്കെത്തുന്ന പഴങ്ങളിലും പച്ചക്കറികളിലും അമിതമായ തോതില്‍ കീടനാശിനിയുടെ അംശങ്ങളുണ്ടെന്ന് കണ്ടെത്തി. ആരോഗ്യത്തിന് ഹാനികരമായ അളവിലാണ് പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി ഉപയോഗിച്ചിരിക്കുന്നത്.
പച്ചക്കറികളില്‍ കീടനാശിനിയുടെ അംശമുണ്ടെന്ന പരാതികളെ തുടര്‍ന്ന് വിപണിയില്‍ നിന്ന് ശേഖരിച്ച പഴങ്ങളും പച്ചക്കറികളും സര്‍ക്കാരിന്റെ അനാലിസിസ് ലാബില്‍ പരിശോധിച്ചു. പരിശോധനയ്ക്കായി പ്രധാന ചന്തകളില്‍ നിന്ന് ശേഖരിച്ച 86 പഴങ്ങളിലും പച്ചക്കറികളിലും ഉയര്‍ന്ന തോതില്‍ കീടനാശിനിയുണ്ടെന്ന് കണ്ടെത്തി.
ഓര്‍ഗാനോ കോളറോ, കാര്‍ബോഫുറാന്‍, ഓര്‍ഗാനോ ഫോസ്ഫേറ്റ്സ് തുടങ്ങിയ കീടനാശിനികളാണ് ഇവയില്‍ കണ്ടത്. നിയമപ്രകാര പഴങ്ങളിലും പച്ചക്കറികളിലും ഇവ ഉപയോഗിക്കാന്‍ പാടില്ല.
അനുവദനീയമായ പരിധിക്ക് മുകളിലും കീടനാശിനി ഉപയോഗിക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇങ്ങനെ കീടനാശിനി ഉപയോഗിക്കുന്നത് ശരീത്തില്‍ ഗുരുതരമായ പ്രതാഘാതങ്ങളുണ്ടാക്കും.
സംസ്ഥാനത്തിന് പുറത്തു നിന്നെത്തുന്ന പഴങ്ങളിലും പച്ചക്കറികളിലുമാണ് ഉപയോഗയോഗ്യമല്ലാത്ത വിധത്തില്‍ കീടനാശിനി കണ്ടത്. അതിനാല്‍ നിയമവിരുദ്ധമായി കീടനാശിനി പഴങ്ങളിലും പച്ചക്കറികളിലും ഉപയോഗിക്കുന്നവരെ കണ്ടെത്തി പിടികൂടാന്‍ ബുദ്ധിമുട്ടുണ്ട്.












Click it and Unblock the Notifications