കൊച്ചിയില്‍ നട്ടെല്ല് ശസ്ത്രക്രിയ; സെമിനാര്‍
കൊച്ചി: അമൃത ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ജൂലൈ നാല് വെള്ളിയാഴ്ച മുതല്‍ നട്ടെല്ല് ശസ്ത്രക്രിയയും സെമിനാറും നടക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്നതാണ് സെമിനാറും ശസ്ത്രക്രിയയും.
നട്ടെല്ല് സംബന്ധമായ 12 ശസ്ത്രക്രിയകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ നടക്കും. അമൃത ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസും എ ഒ ഇന്റര്‍നാഷണലും ചേര്‍ന്നാണ് സെമിനാറും ശസ്ത്രക്രിയയും സംഘടിപ്പിക്കുന്നത്.
മൂന്ന് ഓപ്പറേഷന്‍ തിയേറ്ററുകളിലായിട്ടായിരിക്കും ശസ്ത്രക്രിയ നടക്കുക. സെമിനാറില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ശസ്ത്രക്രിയകള്‍ സംബന്ധിച്ച് ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യാം. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 60 ഡോക്ടര്‍മാര്‍ പങ്കെടുക്കും.












Click it and Unblock the Notifications