Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്ടെ ടിപ്പു കോട്ട മോടിപിടിപ്പിക്കുന്നു

പാലക്കാട്: ചരിത്ര പ്രസിദ്ധമായ ടിപ്പു സുല്‍ത്താന്‍ കോട്ട മോടിപിടിപ്പിക്കുന്ന ജോലികള്‍ അന്ത്യഘട്ടത്തിലെത്തി. നഗരത്തില്‍ ഒഴിവുനേരങ്ങള്‍ ചെലവിടാനെത്തുന്നവര്‍ക്ക് കോട്ടയുടെ പുതിയ മോടി ഹരം പകരും.

കോട്ടക്ക് ചുറ്റും ടാറിട്ടിട്ടുണ്ട്. നടപ്പാതയ്ക്ക് ഇരുവശവും ആസ്ട്രേലിയന്‍ പുല്ല് ഉപയോഗിച്ച് പുല്‍ത്തകിടി വിരിച്ചിട്ടുണ്ട്. വെള്ളം തളിക്കാനുള്ള സൗകര്യങ്ങള്‍ കുറവായതിനാല്‍ പുല്‍ത്തകിടി ഉണങ്ങിപ്പോവുമോയെന്ന ആശങ്കയുണ്ടായിരുന്നു. മൂന്ന് കുഴല്‍ക്കിണറുകള്‍ കുത്തി പമ്പ് സെറ്റ് സ്ഥാപിക്കുകയും കാലവര്‍ഷമെത്തുകയും ചെയ്തതോടെ ആശങ്കയില്ലാതായി.

നടപ്പാതയുടെ ഇരുവശത്തും 50 ലൈറ്റുകള്‍ സ്ഥാപിക്കും. നിര്‍മിതി കേന്ദ്രയാണ് മോടിപിടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജലസേചന ജോലികള്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ നിര്‍വഹിച്ചു.

ഹൈദരലിയുടെയും ടിപ്പു സുല്‍ത്താന്റെയും സൈനികര്‍ ഉപയോഗിച്ചിരുന്ന നടപ്പാത പുരാവസ്തു വകുപ്പ് നേരത്തെ വെട്ടുക്കല്ല് പാകി പുനര്‍നിര്‍മിച്ചിരുന്നു. കോട്ടയ്ക്കകത്ത് ഒരു ഇന്‍ഫര്‍മേഷന്‍ ഗാലറി സ്ഥാപിച്ചിട്ടുണ്ട്.

ഓണത്തിന് മുമ്പായി മോടിപിടിപ്പിച്ച കോട്ടയും പരിസരവും ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. സന്ദര്‍ശകരില്‍ നിന്ന് ഗേറ്റ് ഫീ ഈടാക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.

85 ലക്ഷം രൂപയാണ് മോടി പിടിപ്പിക്കുന്നതിന്റെ ചെലവ്. ഇതില്‍ 50 ലക്ഷം ധനകാര്യവകുപ്പും 35 ലക്ഷം വിനോദസഞ്ചാര വകുപ്പുമാണ് നല്‍കുന്നത്. വിനോദസഞ്ചാര വകുപ്പ് നല്‍കാനുള്ള 15 ലക്ഷമൊഴികെയുള്ള 70 ലക്ഷം ഇതിനകം ലഭിച്ചിട്ടുണ്ട്.

അടുത്തുള്ള കുട്ടികള്‍ക്കുള്ള പാര്‍ക്കും മോടിപിടിപ്പിക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+