കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനംമന്ത്രിയുമായി ഭിന്നത; സെക്രട്ടറിയെ മാറ്റി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വനംവകുപ്പ് മന്ത്രി കെ. സുധാകരനുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് വനംവകുപ്പ് സെക്രട്ടറി ജി.കെ. ഭരത് ഭൂഷണെ ആരോഗ്യവകുപ്പിലേക്ക് മാറ്റി.

വനംവകുപ്പിന്റെ ദൈനംദിന കാര്യങ്ങളില്‍ മന്ത്രി അനാവശ്യമായി കൈകടത്തുന്നതിനെ ഭരത് ഭൂഷണ്‍ ചോദ്യം ചെയ്തിരുന്നു. ഈയിടെ മാനദണ്ഡം തെറ്റിച്ചുകൊണ്ട് സ്ഥലം മാറ്റം നല്കുന്നതിനും മന്ത്രി ഉത്തരവിട്ടിരുന്നു. ഇതിനെക്കുറിച്ച് ഭരത് ഭൂഷണ്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. ഇതാണ് സുധാകരനും വനം സെക്രട്ടറിയും തമ്മില്‍ കൂടുതല്‍ ഏറ്റുമുട്ടലിന് ഇടയാക്കിയതെന്ന് കരുതുന്നു.

പകരം രുദ്രാഗംഗാധരനെ വനംവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ആരോഗ്യവകുപ്പില്‍ ഇനി രണ്ട് സെക്രട്ടറിമാരായിരിക്കും. കെ. രാമമൂര്‍ത്തിയാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് സെക്രട്ടറി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X