വാജ്പേയി രാജിവയ്ക്കണം: അശോക് സിംഗാള്‍
തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് നിയമം കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി എ. ബി. വാജ്പേയി രാജിവയ്ക്കണമെന്ന് വിഎച്ച്പി അന്തര്‍ദേശീയ പ്രസിഡന്റ് അശോക് സിംഗാള്‍ ആവശ്യപ്പെട്ടു.
ജൂലൈ മൂന്ന് വ്യാഴാഴ്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രം പണിയുന്നതിന് നിയമം കൊണ്ടുവരുമെന്ന് അവര്‍ ജനങ്ങളോട് പറഞ്ഞിരുന്നതാണ്. ഇപ്പോള്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ജനങ്ങളോട് പറയാന്‍ അവര്‍ തയ്യാറാവണം. രാജിവച്ച് പുതിയ ജനവിധി തേടുകയാണ് അവര്‍ ചെയ്യേണ്ടത്.
കോടതിവിധി വി എച്ച് പിക്ക് സ്വീകാര്യമാണോ എന്ന ചോദ്യത്തിന് മറുപടിയായി അയോധ്യാപ്രശ്നം പരിഹരിക്കുന്നതിന് പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരികയാണ് വേണ്ടതെന്ന് സിംഗാള്‍ പറഞ്ഞു.
അയോധ്യാപ്രശ്നത്തില്‍ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡുമായി സംസാരിക്കുന്നത് ഹിന്ദു മതത്തോട് കാണിക്കുന്ന അനീതിയാണെന്ന് കാഞ്ചി ശങ്കരാചാര്യരുടെ ശ്രമങ്ങളെ പരാമര്‍ശിച്ച് സിംഗാള്‍ പറഞ്ഞു.












Click it and Unblock the Notifications