പാമോയില്‍ കേസ്: ഉമ്മന്‍ചാണ്ടിയ്ക്കെതിരെ വിഎസ്
തിരുവനന്തപുരം: കരുണാകരനെതിരായ പാമോയില്‍ കേസ് പിന്‍വലിയ്ക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയില്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
കരുണാകരനെതിരായ പാമോയില്‍ കേസ് ഇടതുപക്ഷം പിന്‍വലിയ്ക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയോട് ജൂലൈ മൂന്ന് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിയ്ക്കുകയായിരുന്നു വിഎസ്.
പാമോയില്‍ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന സുപ്രീം കോടതി വിധിയോടുള്ള വെല്ലുവിളിയാണ്. പാമോയില്‍ കരാര്‍ വഴി ഖജനാവിന് ഒമ്പത് കോടിയുടെ നേട്ടമുണ്ടായെന്ന ഉമ്മന്‍ചാണ്ടിയുടെ വാദത്തില്‍ കഴമ്പില്ലെന്നും വിഎസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications