കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിലേക്ക് ഇന്ത്യന്‍ സേന: തീരുമാനമായില്ല

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇറാഖിലേക്ക് സമാധാനദൗത്യത്തിനായി സേനയെ അയയ്ക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് യു എന്‍ പ്രമേയത്തിലെ ചില ഭാഗങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ടെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ഇറാഖിനെ കുറിച്ചുള്ള യു എന്‍ പ്രമേയത്തില്‍ ചില അവ്യക്തമായ ഭാഗങ്ങളുണ്ടെന്നും അതിന് വ്യക്തത നല്‍കേണ്ടതുണ്ടെന്നും വിദേശസെക്രട്ടറി കന്‍വല്‍ സിബല്‍ പറഞ്ഞു.

യു എന്നിന്റേത് നേരായ നിര്‍ദേശമാണെങ്കില്‍ അതിനോട് പ്രതികരിക്കുന്നതിന് ഇന്ത്യയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ യു എന്‍ പ്രമേയത്തില്‍ വ്യക്തമാക്കേണ്ട ചില ഭാഗങ്ങളുണ്ട്.

യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കണ്‍ഡൊളീസ റൈസ് ഉള്‍പ്പെടെ ചില ഉന്നത ഉദ്യോഗസ്ഥരുമായി സിബല്‍ ചര്‍ച്ച നടത്തിയിരുന്നു.

പ്രശ്നമെന്താണെന്നും ബുദ്ധിമുട്ടുകളെന്തൊക്കെയാണെന്നും യു എസ് മനസിലാക്കിയിട്ടുണ്ടെന്ന് സിബല്‍ പറഞ്ഞു. ഇന്ത്യയെടുക്കുന്ന ഏത് തീരുമാനത്തിനും പിന്നില്‍ രാഷ്ട്രീയ സമവായം ഉണ്ടായിരിക്കേണ്ടതുണ്ട്.

ഇറാഖിലേക്ക് സൈന്യത്തെ അയച്ചില്ലെങ്കിലും ഇന്ത്യാ-യു എസ് ബന്ധം വഷളാവില്ലെന്ന് യു എസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സിബല്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X