ഓണ്‍ലൈന്‍ വ്യാപാരം തൊടുപുഴയിലും
കൊച്ചി: റബര്‍, കുരുമുളക്, വെളിച്ചെണ്ണ, കൊപ്ര എന്നിവയുടെ ഓണ്‍ലൈന്‍ വ്യാപാരത്തിനുള്ള ജിയോജിത്ത് കേന്ദ്രം തൊടുപുഴയില്‍ ആരംഭിച്ചു. കേരള സ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പറേഷനുമായി(കെഎസ്ഐഡിസി) ചേര്‍ന്നാണ് ഓണ്‍ലൈന്‍ വ്യാപാരകേന്ദ്രം തുടങ്ങിയിരിക്കുന്നത്.
വയനാട്, കോട്ടയം, എറണാകളും ജില്ലകള്‍ക്ക് പിന്നാലെയാണ് ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ കൂടി ജിയോജിത്ത് കേന്ദ്രം തുടങ്ങിയിരിക്കുന്നത്. കര്‍ഷകരില്‍ നിന്നും പ്ലാന്റേഷന്‍ ഉടമസ്ഥരില്‍ നിന്നും ലഭിച്ച പിന്തുണയാണ് തൊടുപുഴയിലും കേന്ദ്രം തുടങ്ങാന്‍ ജിയോജിത്തിനെ പ്രേരിപ്പിച്ചത്.
ഓണ്‍ലൈന്‍ വ്യാപാരം വരുന്നതോടെ ദേശീയ തലത്തിലെ വില നിര്‍ണ്ണയപ്രക്രിയയില്‍ പ്രാദേശിക കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ഇടപെടാന്‍ കഴിയും. കൃഷിയുമായി ബന്ധപ്പെട്ട് ആഗോള-പ്രാദേശിക വിവരങ്ങളും ജിയോജിത്ത് ഓഫീസില്‍ നിന്നറിയാം.












Click it and Unblock the Notifications