ശില്പാഷെട്ടിയുടെ അച്ഛന് ജാമ്യം
സൂറത്ത്: നടി ശില്പാഷെട്ടിയുടെ അച്ഛന്‍ സുരേന്ദ്ര ഷെട്ടിയ്ക്ക് സൂറത്ത് കോടതി ജാമ്യം അനുവദിച്ചു. അധോലോകത്തെ ഉപയോഗിച്ച് ഒരു ടെക്സ്റ്റൈല്‍ ഉടമയുടെ കയ്യില്‍ നിന്നും പണം വാങ്ങാന്‍ ശ്രമിച്ചുവെന്നതാണ് കുറ്റം.
50,000 രൂപയുടെ ബോണ്ടിന്റെയും ഭാവിയില്‍ കേസന്വേഷണവുമായി സഹകരിയ്ക്കാമെന്ന ഉറപ്പിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ് ചെയ്തത്. ഇത് നാലാം തവണയാണ് ജാമ്യത്തിനായി സുരേന്ദ്ര ഷെട്ടി കോടതിയെ സമീപിക്കുന്നത്.
രണ്ട് തവണ സൂറത്ത് കോടതിയും ഒരു തവണ ഗുജറാത്ത് ഹൈക്കോടതിയും അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അധോലോകത്തിന്റെ സഹായത്തോടെ സൂറത്തിലെ പങ്കജ് അഗര്‍വാള്‍ എന്ന വ്യവസായപ്രമുഖനില്‍ നിന്നും 80 ലക്ഷം രൂപ ബലംപ്രയോഗിച്ച് വാങ്ങാന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് ശില്പാഷെട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിരെയുള്ളത്. ഇതിന് അനുകൂലമായ തെളിവുകളും പങ്കജ് അഗര്‍വാള്‍ പൊലീസിന് നല്കിയിരുന്നു.












Click it and Unblock the Notifications