തമിഴ്നാട്ടില്‍ 2000 ജീവനക്കാര്‍ അറസ്റില്‍
ചെന്നൈ: ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരത്തെ നേരിടുന്നതിന്റെ ഭാഗമായി പൊലീസ് എസ്മ പ്രകാരം 2000 ജീവനക്കാരെ അറസ്റ് ചെയ്തു.
ജോലിക്കെത്താത്ത ജീവനക്കാരെ പിരിച്ചുവിടുമെന്ന ഭീഷണയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ട്.സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കൂടിയിട്ടുണ്ടെന്ന് അധികൃതര്‍ അവകാശപ്പെട്ടു.
ഞായറാഴ്ചയ്ക്ക് മുമ്പായി 10,000 താത്കാലിക ജീവനക്കാരെ നിയമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 5000 രൂപയാണ് ഇവര്‍ക്ക് ശമ്പളം നല്‍കുക. ജില്ലാ കളക്ടറേറ്റുകളും താലൂക്ക് ഓഫീസുകളും പോലുള്ള പ്രധാന ഓഫീസുകളില്‍ താത്കാലിക ജീവനക്കാരെ നിയോഗിക്കും.
ലീവ് സറണ്ടര്‍ ആനുകൂല്യം, പൊങ്കല്‍ ബോണസ് എന്നിവ പുന:സ്ഥാപിക്കുക, ഗ്രാറ്റ്വിറ്റിയും ഡിഎയും മുഴുവനായി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.












Click it and Unblock the Notifications