സെന്‍സസ്: രഹസ്യ അജ--ണ്ട-യി-ല്ലെ-ന്ന് അദ്വാ-നി
തിരുവനന്തപുരം: മതസ്ഥാപനങ്ങളുടെ സെന്‍സസെടുക്കുന്നതിന് പിന്നില്‍ രഹസ്യ അജണ്ടയൊന്നുമില്ലെന്ന് ഉപപ്രധാനമന്ത്രി ഉറപ്പുതന്നിട്ടുണ്ടെന്ന് വിനോദസഞ്ചാരമന്ത്രി കെ. വി. തോമസ് പറഞ്ഞു.
അദ്വാനിയുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചയുണ്ടായതെന്ന് കെ. വി. തോമസ് പറഞ്ഞു.
മതസ്ഥാപനങ്ങളുടെ സെന്‍സസെടുക്കുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്വാനി വ്യക്തമാക്കിയിട്ടുണ്ട്. സെന്‍സസ് വകുപ്പിന്റെ പതിവ് പരിപാടി മാത്രമാണിത്.
മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയോട് തോമസ് വിദീകരിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച ധീരമായ നടപടികളില്‍ സോണിയ തൃപ്തി രേഖപ്പെടുത്തിയെന്ന് തോമസ് പറഞ്ഞു.












Click it and Unblock the Notifications