എയറിന്ത്യ ഗള്‍ഫ് നിരക്ക് കുറച്ചു
തിരുവനന്തപുരം: എയറിന്ത്യ തിരുവനന്തപുരത്ത് നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് വരുത്തി. പുതിയ നിരക്കനുസരിച്ച് മസ്കറ്റ്, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള നിരക്ക് 8,000 രൂപ മാത്രമാണ്.
ഇതിന് പുറമെ അതത് രാജ്യങ്ങളിലെ നികുതി കൂടി നല്കണം. നേരത്തെ നികുതി ഒഴിച്ചുള്ള നിരക്ക് 9,800 രൂപയായിരുന്നു.
കൊച്ചിയില്‍ നിന്നുള്ള വിമാനിരക്ക് നേരത്തെ കുറച്ചിരുന്നു. ഒക്ടോബര്‍ അവസാനം പുതിയ വിമാനഷെഡ്യൂള്‍ നിലവില്‍ വരും. അപ്പോള്‍ ദുബായിലേക്ക് ദിവസവും വിമാനസര്‍വീസുണ്ടായിരിക്കും.












Click it and Unblock the Notifications