Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്‍സസ്: വിവാദം അനാവശ്യമെന്ന് ഡയറക്ടര്‍

തിരുവനന്തപുരം: ക്രിസ്ത്യന്‍, മുസ്ലിം പള്ളികളുടെ സെന്‍സസെടുക്കുന്നത് സംബന്ധിച്ച വിവാദം അനാവശ്യമാമെന്ന് കേരള സെന്‍സസ് ഡയറക്ടര്‍ ഷീലാ തോമസ് പറഞ്ഞു.

ആരാധനാസ്ഥലങ്ങളെ കുറിച്ച് പഠനം നടത്താനുള്ള 1990ലെ തീരുമാനം നടപ്പിലാക്കുക മാത്രമാണ് ഡയറക്ടറേറ്റ് ചെയ്യുന്നത്. ഡയറക്ടറി തയ്യാറാക്കാന്‍ വേണ്ടിയാണ് ആരാധനാലയങ്ങളുടെ സെന്‍സസെടുക്കുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളെ കുറിച്ച് ഡയറക്ടറേറ്റ് പഠനം നടത്തി നാല് വാള്യങ്ങളിറക്കിയിരുന്നു.

സെന്‍സസെടുക്കുന്നതിന് ആദ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. രജിസ്റാര്‍ ജനറല്‍ ഒഫ് ഇന്ത്യയില്‍ നിന്ന് നിര്‍ദേശം ലഭിച്ചതിന് ശേഷമേ തുടര്‍ നടപടികളുണ്ടാവൂ. സെന്‍സസ് നിര്‍ത്തിവയ്ക്കുന്നതിന് കേന്ദ്രത്തില്‍ നിന്നും നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ല.

ചോദ്യാവലിക്ക് അന്തിമരൂപം നല്‍കുന്നതിന് മുമ്പ് ക്രിസ്ത്യന്‍ സെമിനാരികള്‍ക്കും മുസ്ലിം സമുദായ നേതാക്കള്‍ക്കും കരട് അയച്ചിരുന്നു. അവര്‍ യാതൊരു തടസവും ഉന്നയിച്ചിരുന്നില്ലെന്നും പൂര്‍ണസഹകരണം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഷീല തോമസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+