കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനകീയാസൂത്രണം: സിഐഎ ഇല്ലെന്ന് ഐസക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജനകീയാസൂത്രണ പദ്ധതിയുമായി സിഐഎയ്ക്ക് ബന്ധമുണ്ടെന്ന ആരോപണം അതിന്റെ ശില്പികളില്‍ പ്രധാനിയായ തോമസ് ഐസക് എംഎല്‍എ നിഷേധിച്ചു. എം.എന്‍. വിജയന്‍ പത്രാധിപരായ പാഠം എന്ന മാസികയാണ് ഈ വിമര്‍ശനം നിറഞ്ഞ ലേഖനം പ്രസിദ്ധീകരിച്ചത്.

കേരളത്തിന്റെ സാമ്പത്തികഘടനയെ തകര്‍ക്കാന്‍ നെതര്‍ലാന്റ്സ് സര്‍ക്കാരിന്റെ സഹായത്തോടെ സിഐഎ ആസൂത്രണം ചെയ്തതാണ് ഈ പദ്ധതിയെന്നും ലേഖനം ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണവും തോമസ് ഐസക് നിഷേധിച്ചു.

സിപിഎം ആചാര്യന്‍ ഇ.എം.എസിന്റെ ആശീര്‍വാദത്തോടെയാണ് ജനകീയാസൂത്രണ പദ്ധതി നടപ്പിലാക്കിയത്. സിപിഎം നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ ശ്രമത്തിന്റെ ഭാഗമാണ് ഈ ദുഷ്പ്രചാരണങ്ങള്‍. - തോമസ് ഐസക് ചൂണ്ടിക്കാട്ടി.

ലോകബാങ്കിന്റെയും മറ്റ് ധനസഹായ ഏജന്‍സികളുടെയും താല്പര്യത്തിനെതിരായ സങ്കല്പമാണ് ജനകീയാസൂത്രണപദ്ധതിയുടേത്. കേരളത്തില്‍ വിവിധ പ്രദേശങ്ങളിലെ ജനകീയപരീക്ഷണങ്ങളില്‍ നിന്നുള്ള ആശയങ്ങള്‍ കോര്‍ത്തിണക്കിയാണ് ജനകീയാസൂത്രണപദ്ധതി ആസൂത്രണം ചെയ്തത്. - തോമസ് ഐസക് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X