കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവര്‍ഷക്കെടുതി: 67ലക്ഷം ചെലവാക്കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ഈ വര്‍ഷം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 67.31 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ. എം. മാണി നിയമസഭയില്‍ അറിയിച്ചു.

കനത്ത മഴയില്‍ 121 വീടുകള്‍ പൂര്‍ണമായും 885 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 71 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

പ്രകൃതിക്ഷോഭത്തില്‍ ആറ് പേര്‍ മരിച്ചു. രണ്ട് പേരെ കാണാതായി. സര്‍ക്കാര്‍ 11 ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥാപിച്ചു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കി.

മണല്‍ചാക്കുകള്‍ നിക്ഷേപിച്ച് കടലാക്രമണം തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളില്‍ ജലസേചന വകുപ്പ് കടല്‍ഭിത്തികള്‍ പണിയാന്‍ തുടങ്ങിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X