തോമസ് ഐസക് സിഐഎ ചാരനെന്ന്
തിരുവനന്തപുരം: സിപിഎം സെക്രട്ടേറിയറ്റ് അംഗവും ജനകീയാസൂത്രണ പദ്ധതിയുടെ തലച്ചോറുമായിരുന്ന തോമസ് ഐസക് എംഎല്‍എ സിഐഎ ചാരനാണെന്ന് പാഠം മാസിക കുറ്റപ്പെടുത്തുന്നു. സിപിഎം സൈദ്ധാന്തികനായ എം.എന്‍. വിജയന്റെ പത്രാധിപത്യത്തില്‍ ഇറങ്ങുന്ന മാസികയാണ് പാഠം.
തോമസ് ഐസക്കിനെ സിപിഎമ്മിന്റെ തലപ്പത്തേക്ക് കൊണ്ടുവന്നത് എഡിബിയും ലോകബാങ്കും മറ്റ് സാമ്രാജ്യത്വ ദല്ലാളന്മാരും ആണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. പാഠം മാസികയുടെ എട്ടാം ലക്കത്തില്‍ ഡേവിസണ്‍ എഴുതിയ ലേഖനത്തിലാണ് ഈ ആരോപണം.
പാര്‍ട്ടിയെ ലോകബാങ്കിന്റെയും എഡിബിയുടെയും വായ്പാപദ്ധതികളുമായുള്ള മോഹബന്ധങ്ങളിലേക്ക് നയിച്ച സൂത്രശാലിയാണ് തോമസ് ഐസക്കെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. മാരാരിക്കുളത്ത് തോമസ് ഐസക് എംഎല്‍എ നടപ്പാക്കുന്ന ജനകീയ വികസനപദ്ധതിയ്ക്ക് നെതര്‍ലാന്റ്സില്‍ നിന്ന് എട്ടരക്കോടി രൂപ സഹായം ലഭിയ്ക്കുന്നുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications